അശ്വിൻ ശരവണൻ സംവിധാനം ചെയിത് നയൻതാര കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘കണക്റ്റ്’. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 22ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ‘കണക്റ്റ്’ എന്ന ചിത്രത്തിന്റെ പുതിയ സ്നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.
നയൻതാരയ്ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റ്’ എന്തായാലും പേടിപ്പിക്കുന്ന ഒന്നായിരിക്കും എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ‘കണക്റ്റെ’ന്ന ചിത്രം തിയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണെന്ന് പുതിയ സ്നീക്ക് പീഡിയോയില് നിന്നും മനസിലാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക