കൊതുക് ശല്യം എല്ലാവരേയും അലട്ടുന്ന പ്രശ്നമാണ്. ഒപ്പം അവ പരത്തുന്ന രോഗങ്ങളും. എന്തൊക്കെ ചെയ്തിട്ടും കൊതുക് ശല്യം തീരുന്നില്ല എന്നതാണ് പലരുടേയും പരാതി. അതിനുള്ള പരിഹാരങ്ങളിതാ
ലെമണ്‍ ബാം
കൊതുകിനെ അകറ്റാന്‍ ഫലപ്രദമാണ് ലെമണ്‍ ബാം. വളരെ വേഗം വളരുന്ന ലെമണ്‍ ബാം സസ്യത്തിന് പടരാന്‍ സ്ഥലമാവശ്യമാണ്.ലെമണ്‍ ബാം ഇലകളില്‍ സിട്രോനെല്ലല്‍ ധാരാളം അടങ്ങിയിട്ടുണ്്. വിപണിയില്‍ ലഭിക്കുന്ന നിരവധി കൊതുക് നാശിനികളില്‍ സിട്രോനെല്ലല്‍ അടങ്ങിയിട്ടുണ്ട്. കൊതുകുകളെ അകറ്റാന്‍ മുറ്റത്ത് ഈ സസ്യം നട്ടു വളര്‍ത്തുക.
ബന്തി(ചെണ്ടുമല്ലി)
പല ജീവികള്‍ക്കും ജന്തുക്കള്‍ക്കും മനുഷ്യര്‍ക്കും ഇഷ്ടപ്പടാത്ത ഒരു മണമാണ് ഇവയ്ക്ക് . ആറ് ഇഞ്ച് മുതല്‍ 3 അടി വരെ ഈ സസ്യങ്ങള്‍ വളരും.ബന്തിയില്‍ തന്നെ ആഫ്രിക്കന്‍, ഫ്രഞ്ച് എന്നിങ്ങനെ രണ്ട് തരം സസ്യങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൊതുകുകളെ അകറ്റാന്‍ ഫലപ്രദമാണ്.
റോസ്മേരി
റോസ്മേരി സസ്യത്തില്‍ അടങ്ങിയിട്ടുള്ള എണ്ണ പ്രകൃതിദത്ത കൊതുക് നാശിനിയായി പ്രവര്‍ത്തിക്കും. നാല്-അഞ്ച് അടി വരെ പൊക്കത്തില്‍ വളരുന്ന ഇവയില്‍ നീലപൂക്കളാണുണ്ടാവുക. ചൂടുള്ള കാലാവസ്ഥയിലാണ് ഇവ നന്നായി വളരുക. തണുപ്പുകാലം ഇവയ്ക്ക് അതിജീവിക്കാന്‍ കഴിയില്ല അതിനാല്‍ ചൂട് ലഭ്യമാക്കണം. അതിനാല്‍ ചെടിച്ചട്ടിയില്‍ നട്ട് ശൈത്യകാലത്ത് അകത്തേയ്ക്ക് മാറ്റുക. ചൂട് കാലത്ത് കൊതുകുകളെ അകറ്റാന്‍ റോസ്മേരി നട്ട് ചട്ടി മുറ്റത്ത് എടുത്ത് വയ്ക്കുക.
ഇഞ്ചിപ്പുല്ല്
കൊതുകിനെ അകറ്റാന്‍ ഇഞ്ചിപ്പുല്ല് വളരെ ഫലപ്രദമാണ്. ഇളം വയലറ്റ് പൂക്കളോട് കൂടിയ ഈ ചെടികള്‍ 2 മീറ്റര്‍ വരെ വളരും. ഇഞ്ചപ്പുല്ലില്‍ നിന്നെടുക്കുന്ന എണ്ണ മെഴുകുതിരി , സുഗന്ധദ്രവ്യം,റാന്തല്‍ , വിവിധ ഔഷധ ഉത്പന്നങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കാറുണ്ട്. ഡെങ്കിപ്പനി ഉണ്ടാക്കുന്ന കൊതുകുകളെ നശിപ്പിക്കാന്‍ ഇഞ്ചിപ്പുല്ല്
നല്ലതാണ്.
വേപ്പ്
ചെറുപ്രാണികളെ അകറ്റാന്‍ ശേഷിയുള്ള വേപ്പ് ശക്തമായൊരു കൊതുക് നാശിനിയാണ്. വേപ്പ് അടങ്ങിയിട്ടുള്ള നിരവധി കൊതുക് നാശിനികളും ബാമുകളും വിപണിയില്‍ ലഭ്യമാണ്. കൊതുകുകളെ അകറ്റാന്‍ വേപ്പ് വെറുതെ മുറ്റത്ത് വളര്‍ത്തിയാല്‍ മതി
പ്രതികരിക്കാൻ ഇവിടെ എഴുതുക