രക്തസമ്മര്‍ദം പല സന്ദര്‍ഭങ്ങളിലും വില്ലനാകാറുണ്ട്. ഹൈ ബിപിയായാലും ലോ ബിപിയായാലും അപകടം തന്നെ. കൂടുതല്‍ അപകടം ഹൈ ബിപിയാണെന്നു പറയാം.
സ്പിനാച്ച് അഥവാ ചീര
രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ് സ്പിനാച്ച് അഥവാ ചീര. ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ഡാര്‍ക് ചോക്ലേറ്റ്
രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിലെ ഫ്ളേവനോയ്ഡുകളാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം. ഡാര്‍ക് ചോക്ലേറ്റ് ആരോഗ്യത്തിനും നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.
സ്കിംമ്ഡ് മില്‍ക്
ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ് സ്കിംമ്ഡ് മില്‍ക്. ഇതില്‍ കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബിപി കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും കൊഴുപ്പു കുറഞ്ഞ പാല് സഹായിക്കും.
തക്കാളി
രക്തസമ്മര്‍ദം കുറയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. തക്കാളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിയ്ക്കണം.
സോയാബീന്‍
സോയാബീന്‍സും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിനാവശ്യമായ മറ്റ് ധാരാളം ഭക്ഷണങ്ങളും സോയാബീന്‍സില്‍ അടങ്ങിയിട്ടുണ്ട്. മുകളില്‍ പറഞ്ഞ ഭക്ഷണവസ്തുക്കള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തി നോക്കൂ. രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇതു കുറയ്ക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ് ഇത്തരം ഭക്ഷണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക