മൂന്ന് കപ്പ് അരിയ്ക്ക് ഒരു കപ്പ് ഉഴുന്ന് എന്ന അനുപാതത്തില്‍ വേണം ദോശയ്ക്കുള്ള മാവ് തയ്യാറാക്കേണ്ടത്. മാവില്‍ അല്‍പ്പം അവല് ചേര്‍ത്തരച്ചാലും, മൊരിഞ്ഞ ദോശയുണ്ടാക്കാം.ദോശയ്ക്കുള്ള മാവ് ആട്ടുമ്പോള്‍ രണ്ട് വെണ്ടയ്ക്ക കൂടി ചേര്‍ത്താല്‍ നല്ല മൃദുവായ ദോശയുണ്ടാക്കാം.
ദോശ മാവ് തയ്യാറാക്കുമ്പോള്‍ ഒരു കൈപ്പത്തി ചോറ് ചേര്‍ത്തരച്ചാല്‍ മൃദുവായ ദോശ ലഭിക്കും.ദോശക്കല്ലില്‍ മാവ് ഒട്ടിപ്പിടിച്ചാല്‍, സവാള മുറിച്ച് കല്ല് തുടച്ചശേഷം ദോശയുണ്ടാക്കുക.കല്ല് അധികം ചൂടായാല്‍, ഒരു കപ്പ് വെള്ളത്തില്‍ അര ടേബിള്‍ സ്പൂണ്‍ എണ്ണ ചേര്‍ത്തിളക്കിയ വെള്ളം തളിച്ചശേഷ ദോശ ചുടാം
പ്രതികരിക്കാൻ ഇവിടെ എഴുതുക