ഗ്രീന്‍ടീ ലീവ്സ് എടുത്ത് 45 മിനിറ്റ് നന്നായി തിളപ്പിക്കണം. അതിനുശേഷം ഇത് ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ചെടുക്കണം. ഇതിലേയ്ക്ക് ഒരു പഞ്ഞി മുക്കി ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് നന്നായി പുരട്ടുക. ഒരു 20 മിനിറ്റ് വെച്ചതിന് ശേഷം മുഖം ചെറു ചൂടുവെള്ളത്തില്‍ കഴുകാവുന്നതാണ്.
മുട്ടയുടെ വെള്ള എടുക്കുക. ഇത് മുഖത്ത് പുരട്ടാവുന്നതാണ്. ഇത് ഒരു മൂന്ന് ലെയര്‍ ഇടണം. ആദ്യം ഇട്ട ലെയര്‍ ഉണങ്ങിയതിന് ശേഷം രണ്ടാമത്തെ ലെയര്‍ ഇടുക. ഇത്തരത്തില്‍ മൂന്ന് ലെയര്‍ ഇടണം. ഇത് 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
ചെറിയ തക്കാളി എടുക്കുക. ഇത് നന്നായി ഉടയ്ക്കണം. ഇത് ബ്ലാക്ക് ഹെഡ്സ് ഉള്ള ഭാഗത്ത് പുരട്ടണം. അതിനുശേഷം നന്നായി പുരട്ടുക. ഇത് 15 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. ഇത് ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക