യൂറിനറി ട്രാക്റ്റ് ഇന്ഫെക്ഷന് എന്നത് സ്ത്രീകളിലും പുരുഷന്മാരിലും ഉണ്ടാകാവുന്ന ഒരു അണുബാധയാണ്. വൃക്കകള്‍, മൂത്രാശയങ്ങള്‍, മൂത്രസഞ്ചി, മൂത്രനാളി എന്നിവയുള്‍പ്പെടെ മൂത്രാശയ വ്യവസ്ഥയുടെ ഏത് ഭാഗത്തെയും ഇത് ബാധിക്കാം.
ലക്ഷണങ്ങൾ
മൂത്രമൊഴിക്കുമ്പോള്‍ വേദനയോ നീറ്റലോ അല്ലെങ്കില്‍ രാത്രിയില്‍ പതിവിലും കൂടുതല്‍ തവണ മൂത്രമൊഴിക്കേണ്ടിവരിക, ഇരുണ്ടതും ദുര്‍ഗന്ധം വമിക്കുന്നതുമായ മൂത്രം വരുക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ കഠിനമായ സന്ദര്‍ഭങ്ങളില്‍ മൂത്രത്തില്‍ രക്തം ഉണ്ടാകാം എന്നിവയാണ്.
കാരണം
അമിതമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തീര്‍ച്ചയായും അണുബാധയ്ക്ക് കാരണമാകും. ലൈംഗികവേളയില്‍ ബാക്ടീരിയകള്‍ യോനിയില്‍ നിന്നും പെരിനിയത്തില് നിന്നും മൂത്രനാളിയിലേക്ക് നീങ്ങുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
മധുര പലഹാരങ്ങളും പാനീയങ്ങളും കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില് ഇത് അണുബാധയ്ക്കും കാരണമാകും. പഞ്ചസാരയിലാണ് യുടിഐകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വളരുന്നത്.
മൂത്രമൊഴിച്ചതിന് ശേഷം, സ്ത്രീകൾ പലപ്പോഴും ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് മുന്നില്‍ നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നു, ഇത് മൂത്രനാളിയിലേക്ക് ബാക്ടീരിയകള്‍ വ്യാപിപ്പിക്കും. ഇത് യുടിഐ് അണുബാധയ്ക്ക് കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക