വെളിച്ചെണ്ണ കൊണ്ട് സ്ട്രെച്ച്മാര്‍ക്സ് എങ്ങനെ മറ്റാമെന്നു നോക്കാം
1. വെളിച്ചെണ്ണയും ഒലീവ് ഓയിലും സമാസമമെടുത്തു ചൂടാക്കി സ്ട്രെച്ച്മാര്‍ക്സുള്ളിടത്തു പുരട്ടാം. മസാജ് ചെയ്ത് രാത്രി മുഴുവന്‍ വച്ചാല്‍ നല്ലത്.വെളിച്ചെണ്ണ ചെറുതായി ചൂടാക്കി സ്ട്രെച്ചമാര്‍ക്സ് ഉള്ളിടത്തു പുരട്ടാം. ഇത് അടുപ്പിച്ച് കുറച്ചു നാള് ചെയ്യുന്നതു ഗുണകരമാണ്.
2. ഒരു ടീസ്പൂണ്‍ കൊക്കോബട്ടര്‍, രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തി പാടുകളുള്ളിടതു മസാജ് ചെയ്യാം. 10 മിനിറ്റു മസാജ് ചെയ്ത ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. 2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മസാജ് ചെയ്യാം. അല്പം കഴിയുമ്പോള്‍ തുടച്ചു കളയാം.
3. ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തി പാടുകളുള്ളിടത്തു മസാജ് ചെയ്യുക. 20 മിനിറ്റു കഴിഞ്ഞു കഴുകാം.
4. കാപ്പിപ്പൊടി, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി പാടുകളുള്ളിടത്തു പുരട്ടി മസാജ് ചെയ്യാം. ഇത് 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക