മലപ്പുറം പെരിന്തൽമണ്ണ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ എളുപ്പത്തിൽ തീർത്തു റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന് അവശ്യപെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. പെരിന്തൽമണ്ണ റോഡിൽ പ്രവൃത്തികൾ തുടങ്ങിയിട്ട് രണ്ട് വർഷത്തോളം ആയിട്ടുണ്ടായിരുന്നു.
കാത്തിരിപ്പ് അവസാനിപ്പിക്കാം, റെഡ്മി നോട്ട് 12 സീരിസ് ന്യൂഇയർ സമ്മാനമായി എത്തും
പൊതു പ്രവർത്തകൻ അഷ്റഫ് പുലമ്മാന്തോളിന്റ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. വിഷയത്തിൽ നിരവധി പരാതികൾ അധികൃതർക്ക് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ വഴി യാത്ര ചെയ്യുന്ന രോഗികൾ, എമർജൻസി വാഹനങ്ങൾ റോഡിന്റെ കുണ്ടും കുഴിയും കാരണം കൃത്യ സമയത്ത് ഹോസ്പിറ്റലിൽ എത്താൻ സാധിക്കുന്നില്ല എന്നും പരാതിയിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്. അടിയന്തരമായി ഈ പ്രശ്നത്തിൽ ഇടപെടണമെന്നും പരാതിയിൽ ആവശ്യമുന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക