ഇനി സ്മാർട്ട്ഫോൺ പ്രേമികൾക്ക് കാത്തിരിപ്പ് അവസാനിപ്പിക്കാം. ന്യൂഇയർ സമ്മാനമായി അവർക്കരികിലേയ്ക്ക് റെഡ്മി നോട്ട് 12 സീരിസ് എത്തും. റെഡ്മി ഇന്ത്യയാണ് തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഈ വിവരം പങ്കുവച്ചത്. റെഡ്മി നോട്ട് 12 സീരിസ് നേരത്തെ തന്നെ ചൈനയിൽ പുറത്തിറക്കിയിരുന്നു.
വിപണിയിൽ തന്നെ തരംഗം സൃഷ്ടിക്കുവാൻ സാധിക്കുന്നവയാണിത്. . റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാകും ഇന്ത്യയിൽ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആദ്യം പുറത്തുവന്നത് അടുത്തവർഷം ജനുവരി പകുതിയോടെ ഫോൺ വിപണിയിലെത്തുമെന്നായിരുന്നു വിവരം.
രൂക്ഷമായി ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും; അമേരിക്കയിൽ മരണം 60 കടന്നു
എന്നാലിപ്പോൾ ജനുവരി ആദ്യം തന്നെ ഇന്ത്യയിൽ ഫോൺ പുറത്തിറക്കുവാനായി കമ്പനി ഒരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക