വീണ്ടും അതിശയിപ്പിക്കാനൊരുങ്ങുകയാണ് യമഹ ഇന്ത്യ. ഒരു പുതിയ 150 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 150 സിസി മുതൽ MT-07, MT-09, YZF-R7 എന്നിവ ഉൾപ്പെടെ വലിയ ബൈക്കുകൾ വരെയുള്ള വിപുലമായ ശ്രേണിയിലുള്ള പുതിയ മോട്ടോർസൈക്കിളുകളാണ് അവതരിപ്പിക്കുന്നത്.
പേയ്മെന്റ് തട്ടിപ്പ് പരാതികള്‍ ഇനി ദക്ഷിലേക്ക് മാറ്റാൻ ആര്‍ബിഐ
എന്നാൽ, കമ്പനിക്ക് FZ-X അടിസ്ഥാനമാക്കിയുള്ള അഡ്വഞ്ചര്‍ അല്ലെങ്കിൽ ശരിയായ ഓഫ്-റോഡറായ WR 155R അവതരിപ്പിക്കാനാകും. 125 സിസി മുതൽ 155 സിസി വരെയുള്ള അഡ്വഞ്ചർ ബൈക്ക് യമഹ പരിഗണിക്കുന്നതായാണ് വിവരം.
നൂറാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി; ചരിത്ര നേട്ടവുമായി ഡേവിഡ് വാർണർ
യമഹ WR 155R മോട്ടോർസൈക്കിൾ അവതരിപ്പിക്കുകയാണെങ്കിൽ ഹീറോ XPulse 200-നെ അപേക്ഷിച്ച് ഈ വാഹനത്തിന് വില കൂടുതലായിരിക്കും. ഈ സാഹസിക മോട്ടോർസൈക്കിൾ 8 ലിറ്റർ ഇന്ധന ടാങ്കുമായാണ് എത്തുന്നത്. 16 bhp കരുത്തും 14 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 155.1cc എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക