കക്ഷത്തിലെ കറുപ്പ് എല്ലാവരേയും പ്രധാന പ്രശ്നമാണ്. അതിനാൽ തന്നെ കക്ഷത്തിലെ കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കാൻ ചില പൊടിക്കൈകള്‍ ഇതാ…
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉരുളക്കിഴങ്ങും തക്കാളി നീരും വളരെ മികച്ചതാണ്. ഇത് കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്.
തൈരും ഉരുളക്കിഴങ്ങ് നീരും മിക്സ് ചെയ്ത് ഇത് കക്ഷത്തില്‍ നല്ലതുപോലെ മസ്സാജ് ചെയ്യുക. ഇതില്‍ അല്പം ബേക്കിംഗ് സോഡയും ചേര്‍ക്കാവുന്നതാണ്. ഇത് കഴിഞ്ഞ് 10 മിനിട്ടിന് ശേഷം കഴുകിക്കളയാവുന്നതാണ്.
ഉരുളക്കിഴങ്ങും തേനും മിക്സ് ചെയ്ത് തേക്കുന്നതാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഉരുളക്കിഴങ്ങ് നീരില്‍ അല്പം തേന്‍ മിക്സ് ചെയ്ത് കൈക്കുഴയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മൂന്നോ നാലോ മിനിട്ടിനുള്ളില്‍ കഴുകിക്കളയാവുന്നതാണ്. ഉരുളക്കിഴങ്ങ് നീരും കാപ്പിപ്പൊടിയും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ ഇരുണ്ട പ്രശ്നത്തിന് പരിഹാരം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക