പുരുഷനെ അലട്ടുന്ന ലൈംഗിക പ്രശ്നങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഉദ്ധാരണക്കുറവ്. ഇത് പുരുഷന് ശാരീരികമായി മാത്രമല്ല, മാനസിക പ്രശ്നമുണ്ടാക്കുന്നു. ഉദ്ധാരണക്കുറവ് പരിഹരിയ്ക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
അനാരോഗ്യകരമായ ഭക്ഷണങ്ങളാണ് പലപ്പോഴും അമിത വണ്ണത്തിലേയ്ക്കും പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും വഴിയൊരുക്കുന്നത്. ഈ പ്രശ്നം പരിഹരിച്ചാല്‍ തന്നെ പരിഹാരമുണ്ടാകും. ആരോഗ്യകരമായ ഭക്ഷണം കഴിയ്ക്കുക. പുരുഷ ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കുന്ന, സിങ്ക് പോലുള്ള പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം.
പുകവലി, മദ്യപാന ശീലങ്ങള്‍ പുരുഷനിലെ ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുളള അടിസ്ഥാന കാരണങ്ങളില്‍ പെടുന്നു. ഇത് രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മാത്രമല്ല, അവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹത്തെ ബാധിയ്ക്കുകയും ചെയ്യുന്നു. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിയ്ക്കുക.
വ്യായാമം ഉദ്ധാരണ പ്രശ്നങ്ങള്‍ക്ക് വലിയ രീതിയില്‍ പരിഹാരമാകും. രക്തപ്രവാഹം വര്‍ദ്ധിയ്ക്കാന്‍ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക