2 ടീസ്പൂൺ ഉലുവ
1/2 കപ്പ് ചിരവിയ തേങ്ങ
1 കപ്പ് തൈര്
4 എണ്ണം ചുവന്ന മുളക്
ആവശ്യത്തിന് ഉപ്പ്
2 ടീസ്പൂൺ ജീരകം
1 ടീസ്പൂൺ കടുക്
14 എണ്ണം കറിവേപ്പില
പതം വരുത്തുന്നതിനായി
ആവശ്യത്തിന് നെയ്യ്
ഒരു പാൻ ചൂടാക്കി നെയ്യ് ചേർത്ത ശേഷം ഉലുവ, ജീരകം, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് 2-3 മിനിറ്റ് വഴറ്റുക. ഇതിലേയ്ക്ക് ചിരകിയ തേങ്ങ കൂടെ ചേർത്തിളക്കുക. ഇനി തീ അണച്ച് ഈ മിശ്രിതം തണുത്തതിന് ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കാം. ഇതിലേയ്ക്ക് തൈരും ഉപ്പും ചേർത്ത് വീണ്ടും അരച്ചെടുക്കുക.
അരച്ചെടുത്ത മിശ്രിതം ഒരുപാട് അയഞ്ഞ് പോകാതിരിക്കാനും അല്ലെങ്കിൽ അധികം കട്ടിയായി പോകാതിരിക്കാനും ശ്രദ്ധിക്കണം, വേണമെങ്കിൽ അല്പം വെള്ളം ചേർക്കാം.
ഒരു പാൻ ചൂടാക്കി അല്പം നെയ്യ് ചേർത്ത ശേഷം, കടുകും ജീരകവും ചേർത്ത് പൊട്ടിച്ചെടുക്കാം. ഇത് തയ്യാറാക്കിയ കറിയിലേയ്ക്ക് ചേർക്കാം. രുചികരമായ ഉലുവ കറി തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക