വസ്ത്രങ്ങൾ വൃത്തിയാക്കുമ്പോ സോപ്പുംപൊടിയിൽ ലാണ് കഴുകുന്നത്. എന്നാൽ ഈ സോപ്പുംപൊടി അലര്‍ജിക്ക് കാരണമാകുന്നത് വലിയ പ്രശ്നമാണ്. അലക്കി കഴിഞ്ഞാല്‍ കൈകള്‍ ഡ്രൈ ആകുന്നതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും തൊലി പോകുന്നതുമെല്ലാം ചിലരില്‍ കാണാറുണ്ട്. ഇത് പലപ്പോഴും ഉപയോഗിക്കുന്ന ഡിറ്റര്‍ജന്റിന്റെ അലര്‍ജിമൂലം സംഭവിക്കാറുള്ളതാണ്. ഇനി മുതൽ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക
അലക്കിയതിനുശേഷം കൈകളില്‍ സ്റ്റെറോയ്ഡ് അടങ്ങിയ ക്രീം പുരട്ടുന്നത് ശരീരത്തില്‍ ഉണ്ടാകുന്ന ചൊറിച്ചില്‍, തടിപ്പ് എന്നിവയെല്ലാം കുറയ്ക്കുവാന്‍ സഹായിക്കുന്നതാണ്. കാലമൈന്‍ അടങ്ങിയ ക്രീം പുരട്ടുന്നത് ദേഹത്തുണ്ടാകുന്ന ചൊറിച്ചില്‍ കുറയ്ക്കുന്നതിനും നീറ്റലും പുകച്ചിലും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. വെളിച്ചെണ്ണ പുരട്ടുന്നത് നല്ലതാണ്.
കൈകള്‍ക്കുണ്ടാകുന്ന വരള്‍ച്ച തടയുവാന്‍ സഹായിക്കും.
അലക്കി കഴിഞ്ഞും പാത്രം കഴുകി കഴിഞ്ഞും ഉണ്ടാകുന്ന അലര്‍ജിയും ത്വക്ക് വരണ്ടുപോകുന്നതും കുറയ്ക്കുവാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ് വെണ്ണ. കൈകള്‍ നന്നായി കഴുകിയതിനുശേഷം നല്ല ബട്ടര്‍ എടുത്ത് നന്നായി പുരട്ടി മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക