ഇഞ്ചി ആരോഗ്യത്തിന് ഒരു പാട് ഗുണം ചെയ്യുന്നതാണ്. നന്മൾ ദിവസവും കുടിക്കുന്ന ചായയിൽ ഇഞ്ചി ചേർത്താൽ ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് ജലദോഷം ഉള്ള സമയത്ത് ഇഞ്ചി ചായ കുടിക്കുന്നത് ഏറെ നല്ലതാണ്. നമുടെ ശരീരത്തിന് ആശ്വാസം തരുന്നു.
ഇഞ്ചി ചായ കുടിച്ചാലുള്ള ഗുണങ്ങൾ
ഇഞ്ചി ഇട്ട ചായ കുടിച്ചാല്‍ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്. പ്രത്യേകിച്ച് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. അതുപോലെ, ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഇഞ്ചി ചായ. ഇഞ്ചി ഇട്ട് തിളപ്പിച്ച കാപ്പിയും കുടിക്കുന്നത് വളരെ നല്ലതാണ്.
ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. പാല് ചേര്‍ത്ത ചായയില്‍ ഇഞ്ചി ചേര്‍ക്കുന്നതാണ് കുറച്ചും കൂടെ നല്ലത്. കാരണം, കട്ടന്‍ ചായ അസിഡിറ്റിയെ കൂട്ടുന്നുണ്ട്. ഇത് വയറുവേദന പോലെയുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക