ഉടനെ തന്നെ ചികിത്സ ലഭിച്ചില്ലെങ്കില്‍ പൂര്‍ണ്ണമായും ഒരു ഭാഗം തളര്‍ച്ചയിലേയ്ക്ക് പോകാൻ മാത്രം ശേഷിയുള്ള അസുഖമാണ് പക്ഷാഘാതം.
പക്ഷാഘാതം വരും മുന്‍പ് ശരീരം കാണിക്കുന്ന കുറച്ച് ലക്ഷണങ്ങളുണ്ട്. അവ ശ്രദ്ധിച്ചാൽ മതി.
പെട്ടെന്ന് ഉണ്ടാകുന്ന കാഴ്ച്ചമങ്ങല്‍ ഇതിന്റെ ലക്ഷണമാണ്. ഉടനെ ഡോക്ടറെ കാണുകയാണ് വേണ്ടത്
നല്ല ആരോഗ്യത്തോടെ നടന്നിരുന്ന ഒരു വ്യക്തിക്ക് പെട്ടെന്ന് മുഖം ഒരു വശത്തേയ്ക്ക് കോടിപോകുന്നത്. അതുപോലെ, ഒരു വശത്തെ കൈകള്‍ കാലുകള്‍ എന്നിവയ്ക്ക് ഉണ്ടാകുന്ന മുടന്ത് എന്നിവയെല്ലാം പക്ഷാഘാതത്തിന്റെ തുടക്കത്തിലെ ലക്ഷണങ്ങളാണ്.
പെട്ടെന്ന് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്, അതുപോലെ, നന്നായി വിയര്‍ക്കുക, ക്ഷീണം, ബാലന്‍സ് നഷ്ടമാകുന്നത്, ഒന്നും വിചാരിച്ചപോലെ ചെയ്യാന്‍ സാധിക്കാത്തതെല്ലാം തന്നെ പക്ഷാഘാതം വരുന്നതിന്റെ പ്രരംഭ ലക്ഷണങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക