തലശ്ശേരി ഹെരിറ്റേജ് ടൂറിസത്തിന്റെ ഭാഗമായുള്ള ഹെറിറ്റേജ് റൺ ആകർഷകമായി സീസൺ രണ്ട് . അറുന്നൂറോളം താരങ്ങൾ റണ്ണിന്റെ ഭാഗമായി.
തലശ്ശേരി വി.ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഫ്ലാഗോഫ് ചടങ്ങിൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, സജീവ് ജോസഫ്, കെ.വി സുമേഷ്, എം. വിജിൻ , ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൻ ജമുനറാണി ടീച്ചർ, വൈസ് ചെയർമാൻ വാഴയിൽ ശശി, കെ സി എ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി, ഒ.കെ വിനീഷ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽനിന്നും, ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ളവരുമുൾപ്പെടെ അറുന്നൂറോളം താരങ്ങൾ റണ്ണിന്റെ ഭാഗമായി.
മഹാരാഷ്ട്രയിൽ നിന്നുമെത്തിയ രാമേശ്വർ മുജ്ജാൾ ഒന്നാം സ്ഥാനവും പാലക്കാട് നിന്നെത്തിയ അജിത്ത് കെ രണ്ടാം സ്ഥാനവും കോഴിക്കോട് സ്വദേശി നബീൽ സാഹി മൂന്നാം സ്ഥാനവും കരസ്തമാക്കി. 14 കിലോമീറ്റർ റൺ പൂർത്തിയാക്കിയ മുഴുവൻ പേർക്കും മെഡലുകൾ വിതരണം ചെയ്തു.
തലശ്ശേരി ഹെരിട്ടേജ് റണ്ണിന്റെ സീസൺ 2 ഇത്രയേറെ വിജയമാക്കി തീർക്കാൻ അഹോരാത്രം പ്രയത്നിച്ച ഉദ്യോഗസ്ഥർ, പൊലീസ്, സഹകരണവും സഹായങ്ങളുമായി കൂടെ നിന്ന തലശ്ശേരിയിലെ ജനങ്ങൾ, കച്ചവടക്കാർ, വിവിധ നാടുകളിൽ നിന്നായി തലശ്ശേരിയിലെത്തി മത്സരത്തിൽ പങ്കെടുത്ത കായികതാരങ്ങൾ, ഡോക്ടർമാർ, പൗരപ്രമുഖർ വിദ്യാർത്ഥികൾ, വളണ്ടിയർസ് തുടങ്ങി മുഴുവൻ പേർക്കും ഏറെ അഭിമാനത്തോടെ നന്ദി അറിയിക്കുന്നതായി സ്ഥലം എം എൽ എ കൂടിയായ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക