കുട്ടികളുടെ ബുദ്ധിക്കും വളർച്ചയ്ക്കും ഏറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതിനാൽ തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ അവർക്ക് നൽകണം. ഇത്തരത്തിൽ കുട്ടികൾക്കു വേണ്ടി ഒരു പ്രോട്ടീന്‍ പൗഡര്‍ ആയാലോ
ബദാം ഒരു കപ്പ്, കശുവണ്ടിപ്പരിപ്പ് അര കപ്പ്, പിസ്ത കാല് കപ്പ്, മത്തങ്ങാക്കുരു കാല് കപ്പ്, വാള്‍നട്സ് കാല് കപ്പ്, നിലക്കടല അഥവാ കപ്പലണ്ടി കാല് കപ്പ് എന്നിവയാണ് ഇതിനായി വേണ്ടത്. ഇതെല്ലാം വെവ്വേറെ നല്ലതു പോലെ വറുത്തെടുക്കുക. എണ്ണ ചേര്‍ക്കാതെ വേണം, വറുത്തെടുക്കാന്‍. കപ്പലണ്ടി തണുത്തു കഴിയുമ്പോള്‍ തൊലി കളയാം. ഇതെല്ലാം ചേര്‍ത്തെടുത്ത് നല്ലതു പോലെ പൊടിച്ച് അരിച്ചെടുക്കാം. ഇത് ഗ്ലാസ് ജാറില്‍ അടച്ച് സൂക്ഷിയ്ക്കാം. ഇത് ഒരു ഗ്ലാസ് പാല് തിളപ്പിച്ച് ഇതില്‍ ഒരു ടീസ്പൂണ്‍ ചേര്‍ത്ത് കുട്ടിയ്ക്കു നല്‍കാം. ഇതല്ലാതെ കുട്ടികള്‍ക്ക് നല്കുന്ന ഷേക്കുകളിലോ പാന്‍ കേക്കിലോ ഇതു പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളിലോ ചേര്‍ത്ത് നല്‍കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക