മയക്കുമരുന്നുമായി രണ്ടു പേർ പിടിയിലായി. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്.
മുഖം തിളങ്ങാൻ ചെറുപയർ പൊടി ഓട്സ് ഫേസ് പാക്ക്
മലപ്പുറം പെരിന്തൽമണ്ണ സ്വദേശികളാണ് ഇരുവരും. പെരിന്തൽമണ്ണ ജൂബിലി റോഡിൽ പേളക്കാട് വീട്ടിൽ അഖിൽ (22), അങ്ങാടിപ്പുറം പരിയാരത്ത് വീട്ടിൽ സഞ്ജിത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.
പുതുവർഷ സമ്മാനം; ഗോൾഡൻ വിസ ഏറ്റുവാങ്ങി നടി പേർളി മാണി
രണ്ടാഴ്ച മുമ്പ് ജമ്മു കശ്മീരിൽ വിനോദയാത്രയ്ക്കായി പോയിരുന്ന ഇവർ മടങ്ങി വരുമ്പോൾ സുഹൃത്തുക്കളുമൊന്നിച്ച് നാട്ടിൽ പുതുവത്സര ആഘോഷത്തിനായി കൊണ്ടുവന്ന മയക്കുമരുന്നാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്.
വയറ്റിലെ ഗ്യാസ് പ്രശ്നമാണോ? ഇവ കഴിച്ചാൽ മതി
അതേസമയം മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ട 2.5 കിലോ കഞ്ചാവും പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക