ഐസ് ക്യൂബ് ഉപയോഗിച്ച് മുഖം മസാജ് ചെയ്യുന്നത് ഏറെ ഗുണം ചെയ്യുന്നതാണ്. ചർമ്മത്തിന് ഏറ്റവും മഹത്തായ രീതിയാണിത്. സാധാ ഐസ് ക്യൂബ് ഉപയോഗിക്കുന്നതിനും നല്ലത് ചായ കാപ്പി എന്നിവ കൊണ്ടുള്ള ഐസ്ക്യൂബുകൾ ഉപയോഗിച്ച് മുഖത്തിന് മസാജ് ചെയ്യുന്നതാണ് നല്ലത്.
ഗുണങ്ങൾ
മുഖക്കുരു വന്നാല്‍ അത് ഒരാളുടെ സൗന്ദര്യത്തെ മാത്രമല്ല, ആത്മവിശ്വാസത്തെകൂടി കാര്യമായി ബാധിക്കുന്നുണ്ട്. നമ്മളുടെ ചര്‍മ്മകോശങ്ങള്‍ അടയുമ്പോള്‍ സെബം പുറത്ത് പോകാതെ അടിഞ്ഞ്കൂടിയാണ് കുരു ഉണ്ടാകുന്നത്. ഇത്തരത്തില്‍ ചര്‍മ്മ കോശങ്ങള്‍ അടയാതെ പരിപാലിക്കുന്നതിന് ഐസ് ഉപയോഗിച്ച് ഫേയ്സ് മസാജ് ചെയ്യുന്നത് സഹായിക്കും.
ഇത് ചര്‍മ്മത്തിലെ അഴുക്കെല്ലാം നീക്കം ചെയ്യുകയും ചര്‍മ്മത്തിലെ വീക്കമെല്ലാം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ചര്‍മ്മത്തിലെ അമിതമായിട്ടുള്ള എണ്ണമയം നീക്കം ചെയ്യുവാനും ഇത് സഹായിക്കുന്നുണ്ട്.
ചിലര്‍ക്ക് രാവിലെ തന്നെ എഴുന്നേറ്റാല്‍ കണ്ണുകള്‍ക്ക് നല്ലപോലെ ചീര്‍മ്മത കാണാം. ഇത്തരം ചീര്‍മ്മത കുറയ്ക്കാന്‍ ഐസ് ഉപയോഗിക്കുന്നത് നല്ലതാണ്. ഐസ് ഒരു കോട്ടന്‍ തുണിയില്‍ ചുറ്റി അതുകൊണ്ട് കണ്ണിന് ചുറ്റും മസാജ് ചെയ്ത് കൊടുക്കുന്നത് നല്ലതാണ്. മുഖത്തിന് തിളക്കം ലഭിക്കാൻ ഈ രീതി സഹായിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക