ബിപി പരിശോധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് അറിഞ്ഞാലോ . കൃത്യമായി ബിപി അറിഞ്ഞാലേ മരുന്ന് കൃത്യമാകൂ. അനാവശ്യമായി മരുന്ന് കഴിക്കേണ്ടി വരുന്നത് ഒഴിവാക്കാനാകൂ
1. കൃത്യമായ ബിപി കഫ് ആണ് കൈകളിൽ ചുറ്റുന്നത് എന്ന് ഉറപ്പാക്കണം.
2. മൂത്രമൊഴിച്ചിട്ട് വേണം പരിശോധനക്ക് ഇരിക്കാൻ. നിറഞ്ഞിരിക്കുന്ന മൂത്രാശയം ബിപി റീഡിങ്ങിനെ സ്വാധീനിച്ചേക്കാം.
3. രോഗിയുടെ ഇരിപ്പ് കൃത്യമാകണം. കാൽ നിലത്തുറപ്പിച്ച് പുറം ചേർന്ന് ഇരിക്കണം.
4. ബിപി രേഖപ്പെടുത്തുമ്പോൾ വർത്തമാനം ഒഴിവാക്കുക.
5. കൈക്കുള്ള സപ്പോർട്ട് അഥവാ താങ്ങ് ഹൃദയത്തിന്റെി ലെവലിനൊപ്പമാകണം
6. ഭക്ഷണം, കാപ്പി, മദ്യം ഇത്യാദികളൊക്കെ കഴിച്ചിട്ടുണ്ടെങ്കിൽ അര മണിക്കൂറെങ്കിലും ചുരുങ്ങിയത് കഴിഞ്ഞിട്ട് വേണം ബിപി രേഖപ്പെടുത്താൻ
7. വീട്ടിലിരുന്നാണ് ബിപി രേഖപ്പെടുത്തുന്നതെങ്കിൽ ചുരുങ്ങിയത് മൂന്ന് തവണ നോക്കണം. എന്നിട്ട് അവസാനത്തെ രണ്ടിന്റെ് ശരാശരിയെടുക്കണം.
ശരീരം നമ്മുടേതാണ്. പറ്റുന്നത്ര കേടുപാടുകൾ അതിനൊഴിവാക്കി കൊടുക്കാൻ നമുക്ക് പറ്റും. ജീവിതശൈലീ രോഗങ്ങൾ എന്നതിന്റെക പര്യാങ്ങൾ ഉത്തരവാദിത്തമില്ലായ്മ, തോന്നിവാസം, അശ്രദ്ധ എന്നൊക്കെയാണ്. അതോർമയുണ്ടായാൽ ഒരിത്തിരി കരുതൽ കൊടുത്താൽ ഉയർന്ന രക്തസമ്മർദ്ദത്തെ പടിവാതിക്കൽ നിർത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക