വൃക്കയുടെ ആരോഗ്യ കാത്ത് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതശൈലികളില്‍ ഉണ്ടാകുന്ന മാറ്റവും പ്രമേഹം പോലെയുള്ള അസുഖങ്ങളുമെല്ലാം നമ്മളുടെ വൃക്കയുടെ ആരോഗ്യത്തെ മോശമാക്കുന്നു. ഇനി മുതൽ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം
നമ്മളുടെ ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് ആവശ്യത്തിന് വെള്ളം കുടിക്കണം. നമ്മളുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനായാലും അതുപോലെ, അവയവങ്ങളുടെ കൃത്യമായ പ്രവര്‍ത്തനത്തിനായാലും വെള്ളം അനിവാര്യ നമ്മളുടെ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍, അമിതമായി വെള്ളം കുടിക്കുന്നതും നല്ലതല്ല. അമിതമായി വെള്ളം കുടിച്ചാല്‍ വൃക്ക തകരാറിലാകാനുള്ള സാധ്യത കൂടുതലാണ്.
അമിതമായി മധുരം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നത് നല്ലതല്ല. നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കുന്നതിനോടൊപ്പം തന്നെ പ്രമേഹത്തെ വിളിച്ച് വരുത്തുന്നതിനും കാരണമാകുന്നു. കൂടാതെ, അമിത വണ്ണം ഉണ്ടാകുന്നതിലേയ്ക്കും രക്തസമ്മര്‍ദ്ദം കൂട്ടുന്നതിലേയ്ക്കും ഇത് നയിക്കുന്നുണ്ട്. ഇതെല്ലാം വൃക്കയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്ന കാര്യങ്ങളാണ്.
പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്നതിലേയ്ക്കും വൃക്കയ്ക്ക് കൃത്യമായ രീതിയില്‍ ഫില്‍റ്റര്‍ ചെയ്യാന്‍ സാധിക്കാതെ വരികയും വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റുന്നതിലേയ്ക്ക് ഇത് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, ഡയറ്റ് എടുക്കുന്നവര്‍, ജിമ്മില്‍ പോകുന്നവര്‍ എന്നിവര്‍, പ്രോട്ടീന്‍ പൗഡര്‍, പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ എടുക്കുമ്പോള്‍ കൃത്യമായ അളവില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക