മഞ്ഞൾ ചർമ്മ സംരക്ഷണത്തിന് ഏറ്റവും ഗുണം ചെയ്യുന്നതാണ്. അതുപോലെ തന്നെ വെളിച്ചെണ്ണയും. ഇവ ഇടയ്ക്ക് ഉപയോഗിക്കുന്നത് നല്ലതാണ്.
മഞ്ഞള്‍ എണ്ണ തയ്യാറാക്കാനായി
ആവശ്യത്തിന് വെളിച്ചെണ്ണയും മഞ്ഞള്പ്പൊടിയുമെടുക്കാം. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒന്നര സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്ന കണക്കില്‍ എടുക്കാം. എത്ര വേണമെങ്കിലും അളവ് ആവശ്യാനുസരണം കൂട്ടാം, കുറയ്ക്കാം. ഇതിനായി ഡബിള്‍ ഓയില്‍ രീതി പിന്തുടരണം. അതായത് ഇത് നേരിട്ട് ചൂടാക്കരുത്. പകരം ഏതെങ്കിലും പാത്രത്തില്‍ വെളിച്ചെണ്ണയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി ഇളക്കാം. ഇത് വേറൊരു പാത്രത്തില്‍ വെള്ളം ചൂടാക്കി ഇതിലേയ്ക്ക് ഈ മഞ്ഞള്‍ മിശ്രിതത്തിന്റെ പാത്രം ഇറക്കി വച്ച് കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കാം. മഞ്ഞള്‍ ഇതില്‍ ചേര്‍ന്നിറങ്ങി നിറം മാറുമ്പോള്‍ വാങ്ങിയെടുക്കാം. ഈ മഞ്ഞള്‍ മുഖത്തോ ശരീരത്തോ എവിടെ വേണമെങ്കിലും പുരട്ടാം. ഇത് പിന്നീട് പയര്‍ പൊടിയോ കടലമാവോ ഉപയോഗിച്ച് കഴുകാം. ചര്‍മത്തിന് നിറം വര്‍ദ്ധിയ്ക്കാനും തിളക്കം വര്‍ദ്ധിയ്ക്കാനും മാത്രമല്ല, ചര്‍മത്തിലെ ചൊറിച്ചിലും അലര്‍ജിയും മാറാന്‍ ഇത് ഉപയോഗിയ്ക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക