പ്രമേഹമുള്ളവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിലാണ്. എല്ലാ ഭക്ഷണയും പ്രമേഹ രോഗികള്‍ക്ക് കഴിക്കാൻ സാധിക്കുന്നതല്ല. എന്നാൽ ഈ ഭക്ഷണങ്ങൾ പ്രമേഹ രോഗികള്‍ക്ക് കഴിക്കാം
ബാര്‍ലി ഉപയോഗിക്കുന്നതു നല്ലതുതന്നെയാണ്. ഇത് മെറ്റബോളിസം കുട്ടുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇത് നമ്മളുടെ ശരീരം നല്ല ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു.
ദഹനത്തിന് സഹായിക്കുന്ന നാരുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്ന റാഗി കഴിക്കുന്നത് പ്രമേഹരോഹികള്‍ക്ക് വളരെ നല്ലതാണ്. ഇത് ഉപയോഗിക്ക് ഭക്ഷണങ്ങള്‍ ഉണ്ടാക്കി കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞ പ്രതീതി ഉണ്ടാവുകയും, ഇത് അമിതമായി കഴിക്കുന്നതില്‍ നിന്നും തടയുകയും ചെയ്യും. മാത്രവുമല്ല, ഇത് ദഹിക്കാന്‍ സമയം എടുക്കുന്നതിനാല്‍ തന്നെ, രക്തത്തിലേയ്ക്ക് പഞ്ചസ്സാര എത്തുന്നതും വളരെ സാവധാനത്തില്‍ ആയിരിക്കും.
ചന ആട്ട ഉപയോഗിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് വളരെ നല്ലതാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും അതുപോലെ, രക്തത്തിലേയ്ക്ക് പഞ്ചസ്സാരയുടെ അളവ് അമിതമായി എത്തുന്നതും തടയുന്നുണ്ട്. അതിനാല്‍ തന്നെ പ്രമേഹത്തെ നിങ്ങള്‍ക്ക് നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക