മുഖക്കുരു മാറ്റിയെടുക്കാന്‍ ഏറ്റവും നല്ല ഫേയ്സ്പാക്കാണ് കറ്റാര്‍വാഴ തുളസി ഫേയ്സ്പാക്ക്. ഇത് തയ്യാറാക്കുന്നതിനായി രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും രണ്ട് ടീസ്പൂണ്‍ തുളസിയില അരച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. ഇത് മുഖത്ത് ദിവസേന പുരട്ടാം. കുറഞ്ഞത് 15 മുതല്‍ 20 മിനിറ്റ് ഇത് മുഖത്ത് ഇരിക്കണം. അതിനുശേഷം കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ രണ്ട് ആഴ്ച്ച ചെയ്താല്‍ തന്നെ നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കുന്നതായിരിക്കും.
അതുപോലെ, തുളസിയും ചേര്‍ത്ത് അരച്ച് എടുക്കുക. നല്ലപോലെ പേയ്സ്റ്റ് പരുവത്തിലാക്കി എടുക്കണം. ഇതിലേയ്ക്ക് ടീ ട്രീ ഓയിലും ചേര്‍ക്കണം. ഇവ നന്നായി മിക്സ് ചെയ്തെടുത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ കുരുക്കള്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. കുറഞ്ഞത് 15 മിനിറ്റെങ്കിലും ഇത് മുഖത്ത് വെക്കണം. ഇത്തരത്തില്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം ചെയ്താല്‍ നല്ല ഫലം ലഭിക്കുന്നതായിരിക്കും.
തൈരും തുളസിയും ചേര്‍ത്ത് തയ്യാറാക്കുന്ന ഫേയ്സ്പാക്കും മുഖത്തെ കുരുക്കളും പാടുകളും മാറ്റിയെടുക്കുന്നതിന് സഹായിക്കുന്നുണ്ട്. ഈ ഫേയ്സ്പാക്ക് തയ്യാറാക്കുന്നതിനായി ഒരു പിടി തുളസി എടുക്കുക. ഇവ നന്നായി അരച്ച് എടുക്കണം. ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കണം. ഇത് 15- മുതല്‍ 20 മിനിറ്റ് വരെ മുഖത്ത് വെക്കുക. അടുപ്പിച്ച് രണ്ട് മൂന്ന് ദിവസം വീതം എല്ലാ ആഴ്ച്ചയിലും ചെയ്യുന്നത് മുഖത്തെ കുരുക്കള്‍ മാറ്റിയെടുക്കുന്നതിന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക