വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
ഇന്ന് സര്‍പ്രൈസുകളും ആഘോഷങ്ങളും ആസ്വദിക്കാനുള്ള അവസരമുണ്ടാകും. പുതിയ പങ്കാളിത്തത്തിനും നിക്ഷേപം നടത്താനും സാധ്യതയുണ്ട്. ചര്‍ച്ചകളില്‍ ശാന്തരായിരിക്കുക. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇന്നത്തെ ദിവസഫലം വിവിധ രാശികളില് ജനിച്ചവരുടെ ഇന്നത്തെ ദിവസഫലം അറിയാം.
മേടം രാശി
മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സര്‍പ്രൈസുകളും ആഘോഷങ്ങളും ആസ്വദിക്കാനുള്ള അവസരമുണ്ടാകും. പുതിയ പങ്കാളിത്തത്തിനും നിക്ഷേപം നടത്താനും സാധ്യതയുണ്ട്. ചര്‍ച്ചകളില്‍ ശാന്തരായിരിക്കുക.
ഇടവം രാശി
ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: വൈകാരിക പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. പാരമ്പര്യമായ ചില കാര്യങ്ങള്‍ തടസ്സങ്ങളുണ്ടാക്കും.
മിഥുനം രാശി
മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പദ്ധതിയില്‍ പെട്ടെന്ന് മാറ്റം വരുത്തിയേക്കാം. ഒരു ഇവന്റിന് നിങ്ങൾക്ക് ക്ഷണം ലഭിക്കും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
കര്‍ക്കിടകം രാശി
ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതിയ എന്തെങ്കിലും കാര്യങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് പരിഭ്രാന്തി തോന്നിയേക്കാം. ഒരു തീരുമാനം എടുക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആശയക്കുഴപ്പമുണ്ടാകും. അതില്‍ വ്യക്തത ലഭിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാം.
ചിങ്ങം രാശി
ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ മറ്റുള്ളവരേക്കാള്‍ എളുപ്പത്തില്‍ മുന്‍പന്തിയിലെത്തുകയും അഭിനന്ദനം ലഭിക്കുകയും ചെയ്യും. ഇന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഫലം ലഭിച്ചേക്കാം.
കന്നി രാശി
ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിന് പരിഹാരം കാണാന്‍ കുറച്ച് സമയം നല്‍കണം. മനോഹരമായ ഒരു വൈകുന്നേരം ആസ്വദിക്കാനാകും.
തുലാം രാശി
സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: സാഹചര്യങ്ങള്‍ നന്നായി വിലയിരുത്താനുമുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകും. നിങ്ങളോട് അടുപ്പമുള്ള ഒരാള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
വൃശ്ചിക രാശി
ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ കമ്മിറ്റഡ് ആയ ഒരാളുടെ അഭാവം നിരാശ ഉണ്ടാക്കും. വസ്തു ഇടപാടുകള്‍ക്കായി ഇനിയും കാത്തിരിക്കേണ്ടി വരും.
ധനു രാശി
നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. തീര്‍ച്ചപ്പെടുത്താത്ത തീരുമാനങ്ങളില്‍ വ്യക്തത വരുത്തണം. മെസേജുകള്‍ക്കും കോളുകള്‍ക്കും മറുപടി നല്‍കണം.
മകരം രാശി
ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വളരെ ഊർജസ്വലമായ ഒരു ദിവസമായിരിക്കും ഇന്ന്. ഒരു സുഹൃത്ത് നിങ്ങളോട് പറയാതെ വന്നേക്കാം. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം രാശി
ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് ആരെയെങ്കിലും മിസ്സ് ചെയ്യുന്നതായി തോന്നിയേക്കാം. എന്നാല്‍ യാഥാര്‍ത്ഥ്യം എന്തെന്ന് നിങ്ങള്‍ തിരിച്ചറിയണം. ഒരു പുതിയ അവസരം ലഭിച്ചേക്കാം.
മീനം രാശി
ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉള്ളിലെ വികാരങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് ഉത്കണ്ഠ അനുഭവപ്പെടും. അത് നിങ്ങള്‍ക്ക് ഒരു സന്ദേശത്തിലൂടെ അറിയിക്കാം. നിങ്ങളുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വളരെ അടുത്ത ഒരു സുഹൃത്തിനോട് വികാരങ്ങള്‍ പങ്കുവെയ്ക്കുന്നതാണ് ഉചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക