മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. ‘പൊന്നിയിൻ സെല്വൻ’ എന്ന ഹിറ്റ് ചിത്രത്തിലെ കഥാപാത്രമായി ഐശ്വര്യ ലക്ഷ്മി പ്രേക്ഷകരുടെയാകെ പ്രിയങ്കരിയായി. ഐശ്വര്യ ലക്ഷ്മി സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ്.
നടൻ അര്ജുൻ ദാസിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ഊഹോപോഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഐശ്വര്യ ലക്ഷ്മി.
അര്ജുൻ ദാസിനൊപ്പമെടുത്ത ഫോട്ടോ ഹൃദയ ചിഹ്നം ചേര്‍ത്ത് പങ്കുവെച്ചതുകണ്ട് ഐശ്വര്യ ലക്ഷ്മി പ്രണയത്തിലാണ് എന്ന് വാര്‍ത്തകള്‍ വന്നു. അങ്ങനെ സംശയം ഉന്നയിച്ച് ആരാധകര്‍ രംഗത്ത് വരികയും ചെയ്തു. ഇക്കാര്യത്തില്‍ ഐശ്വര്യ ലക്ഷ്മി വ്യക്തത വരുത്തിയിരിക്കുകയാണ് ഇപ്പോള്‍. എന്റെ അവസാനത്തെ പോസ്റ്റിനെ കുറിച്ച് എന്ന് പറഞ്ഞാണ് ഐശ്വര്യ ലക്ഷ്മി കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.
ഇത് ഇത്രത്തോളം ചര്‍ച്ചയായി മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചിച്ച, ഞങ്ങള്‍ കാണാനിടയായി. ഒരു ഫോട്ടോയെടുത്തു. ഞാൻ അത് പോസ്റ്റ് ചെയ്തു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മുതല്‍ എനിക്ക് മെസേജ് അയക്കുന്ന അര്ജുൻ ദാസിന്റെ ആരാധകരോട് പറയാനുള്ളത് അദ്ദേഹം നിങ്ങളുടേതാണ് എന്നും ഐശ്വര്യ ലക്ഷ്മി സാമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക