കപ്പ് തൈര്
1/2 കപ്പ് പഞ്ചസാര
2 എണ്ണം മാമ്പഴം
1/4 കപ്പ് ഫ്രഷ് ക്രീം
3 ടീസ്പൂൺ നാരങ്ങാനീര്
ഒരു ബൗളിൽ തൈര് എടുത്ത് പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു ബ്ലെൻഡറിൽ എടുത്ത ശേഷം ഇതിലേയ്ക്ക് കഷണങ്ങളാക്കിയ മാമ്പഴം, ഫ്രഷ് ക്രീം, നാരങ്ങാ നീര് എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
മംഗോ ബാർ തയ്യാറാക്കാനുള്ള മോൾഡിലേയ്ക്ക് ഈ മിശ്രിതം ഒഴിക്കാം. അതിന് ശേഷം സ്റ്റിക്ക് മോൾഡിൽ ഒഴിച്ച മിശ്രിതത്തിലേക്ക് കയറ്റി വെക്കാം.
ഇത് 7 മുതൽ 8 മണിക്കൂർ വരെ ഫ്രിഡ്ജിൽ തണുക്കാൻ അനുവദിക്കുക. ഈ സമയം കൊണ്ട് മംഗോ ബാർ നന്നായി ഉറച്ച് വരും
പ്രതികരിക്കാൻ ഇവിടെ എഴുതുക