നയന്‍താരയും വിഘ്നേഷ് ശിവനും നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ തങ്ങൾക്ക് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ച വിശേഷവും ഇരുവരും പങ്കുവച്ചിരുന്നു.
കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ആളുകൂടിയാണ് വിഘ്നേഷ് ശിവൻ. പലപ്പോഴും കേരളത്തിൽ എത്തിയ വിശേഷങ്ങളും ചിത്രങ്ങളും തന്റെ സോഷ്യൽ മീഡിയയിലൂടെ വിഘ്നേഷ് പങ്കുവച്ചിട്ടുമുണ്ട്.
ഇപ്പോഴിതാ ശബരിമലയിലേക്ക് പോകുന്ന വിഘ്നേഷിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. കറുപ്പണിഞ്ഞ് മാലയിട്ട് ശബരിമലയിലേക്ക് പോകാനായി എത്തിയ ഫോട്ടോ വിഘ്നേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. എരുമേലിയിലേക്ക് പോകുന്ന വഴിയിലെ സൈൻ ബോർഡിന് മുന്നിൽ നിന്നുള്ളതാണ് ഫോട്ടോ. ‘സ്വാമിയേ.. ശരണം അയ്യപ്പ..’, എന്നാണ് ഫോട്ടോയ്ക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക