കൊച്ചി: മാനസിക പ്രശ്നങ്ങൾ മൂലം പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാൻ ഓൺലൈൻ കൗൺസിലിംഗ് ആപ്പുമായി ‘യെല്ലോ ക്ലൗഡ്’. വിവിധ ഭാഷകളിൽ എത്തുന്ന കൗൺസിലിംഗ് ആപ്പിന്റെ സോഫ്റ്റ് ലോഞ്ച് കൊച്ചിയിൽ വച്ച് നടന്നു.
ഇന്നലെ വൈകിട്ട് ഫ്ലവേഴ്സ് ടിവി മാനേജിങ്ഡയറക്ടറും 24 ന്യൂസ് ചീഫ് എഡിറ്ററുമായ ആർ ശ്രീകണ്ഠൻ നായരും സിനിമാ താരം ജയസൂര്യയും ചേർന്ന് ആപ്പിന്റെ സോഫ്റ്റ് ലോഞ്ചിങ് നിർവഹിച്ചു.
ആരോടെങ്കിലും എല്ലാം തുറന്നു പറയാനുള്ള ആഗ്രഹം, മാനസിക ബുദ്ധിമുട്ടുമൂലം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ, ഇതിനെല്ലാം ഉള്ള പരിഹാരമാണ് യെല്ലോ ക്ലൗഡ് മുന്നോട്ടുവയ്ക്കുന്നത്. മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ ഒരു സുഹൃത്തിനോട് പോലെതന്നെ തുറന്നുപറയാവുന്ന ഇടമാണ് കൗൺസിലിംഗ് ആപ്പെന്ന് യെല്ലോ ക്ലൗഡ് കോ ഫൗണ്ടർ ശിവപ്രസാദ് പറയുന്നു.
മനസികാരോഗ്യത്തിനായി ആരും വലിയ പ്രാധാന്യം കൊടുക്കുന്നില്ല, അതുപോലെ അങ്ങനെ ഒരു പ്രശ്നംഉണ്ടെങ്കിൽ ഡോക്ടറുടെ അടുത്ത് പോകാൻ അവർ മടിക്കുന്നു, അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഞങ്ങൾ ഈ പുതിയ ആശയവുമായി മുന്നോട്ട് വരുന്നത് എന്നും ശിവപ്രസാദ് പറഞ്ഞു.
വ്യക്തിഗത കൗൺസിലിംഗ് ഫാമിലി കൗൺസിലിംഗ് സെക്ഷ്വൽ കൗൺസിലിംഗ് കപ്പിൾ കൗൺസിലിങ് എന്നിവയാണ് ആപ്പിലെ പ്രധാന സേവനങ്ങൾ. മാനസികസമ്മർദ്ദം നേരിടുന്നവർക്ക് കൈത്താങ്ങാവും ആപ്പെന്ന് മാനേജിങ് ഡയറക്ടറും കൺസൾട്ടന്റ് സൈക്കോളജിസ്റ്റുമായ റോസ്മേരി പറഞ്ഞു.
നിലവിൽ പ്രൊഫഷണൽ സൈക്കോളജിസ്റ്റുമാരും കൗൺസിലേഴ്സുമടങ്ങുന്ന 22 പേരുടെ സേവനം കൗൺസിലിംഗ് ആപ്പിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക