ആര്‍ത്തവത്തോട് അനുബന്ധിച്ച് മാറിട വേദനയും പല സ്ത്രീകളിലും കാണാറുണ്ട്. ചിലരില്‍ മാറിടങ്ങള്‍ കൂടുതല്‍ മൃദുവായതായി അനുഭവപ്പെടുന്നു. കക്ഷത്തിലും ചില ബ്രെസ്റ്റ് കോശങ്ങളുള്ളതിനാല്‍ ഇവിടെയും വേദനയുണ്ടാകുന്നത് സാധാരണയാണ്. ടെയ്ല് ഓഫ് സ്പെന്‍സ് എന്നാണ് കോശങ്ങള്‍ അറിയപ്പെടുന്നത്. എന്നാല്‍ മാറിട വേദന മാസമുറ കഴിഞ്ഞിട്ടും നില നില്ക്കുകയാണെങ്കില് മെഡിക്കല്‍ പരിശോധന നടത്തുന്നത് നല്ലതാണ്. സാധാരണയായി മാറിട വേദന ക്യാന്‍സര്‍ കാരണമാകില്ലെങ്കിലും അപൂര്‍വം ചില കേസുകളില്‍ ഇതും കാണാറുണ്ട്
ആര്‍ത്തവ സമയത്ത് കൂടുതല്‍ ബ്ലീഡിംഗ് പല സ്ത്രീകള്‍ക്കും അനുഭവപ്പെടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു മണിക്കൂറില്‍ പാഡ് മാറ്റേണ്ടി വന്നാല്‍. ഇതിനൊപ്പം ക്ഷീണവും അനീമിയ ലക്ഷണങ്ങളും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുമുണ്ടാകാം. ഇതെല്ലാം ആര്‍ത്തവ സമയത്തെ ഹെവി ബ്ലീഡിംഗ് സമയത്ത് വരുന്നതാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇതിന് കാരണമാകാം. ഇതു പോലെ പിസിഒഎസ്, ഹൈപ്പോ തൈറോയ്ഡ് എന്നിവയും കാരണങ്ങളാകാം. എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡുകള്‍, അഡിനോമയോസിസ്, ഐയുഡി എന്നിവയും ഇതിനുളള കാരണങ്ങളാകാം. സെര്‍വിക്കല്‍, യൂട്രൈന്‍ ക്യാന്‍സറുകളും ഇത്തരത്തിലെ ഹെവി ബ്ലീഡിംഗിന് വഴിയൊരുക്കാം.
ആര്‍ത്തവ വേദന സാധാരണമെങ്കിലും സഹിയ്ക്കാന്‍ വയ്യാത്ത വേദന ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചും സ്ഥിരമായി വരുന്നതല്ലാതെ പെട്ടെന്ന് ആര്‍ത്തവത്തിന് ഇത്തരം പ്രശ്നമുണ്ടാകുകയാണെങ്കില്‍. ഇതിന് കാരണം ഫൈബ്രോയ്ഡുകള്‍, ഐയുഡി, എന്‍ഡോമെട്രിയോസിസ്, അഡിനോമയോസിസ്, പെല്‍വിക് ഇന്‍ഫ്ളമേറ്ററി ഡിസീസ്, ലൈംഗിക ജന്യ രോഗം, സ്ട്രെസ് എന്നിവയാകാം. ചിലര്‍ക്ക് ഇത് സ്ഥിരമായി വരുന്നതാകും. എന്നാല്‍ ഇതല്ലാതെ പെട്ടെന്ന് വരുന്നതോ ഇടയില്‍ വച്ച് മാറ്റമുണ്ടാകുന്നതോ ആണ് ശ്രദ്ധിയ്ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക