ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥനാണെന്ന പേരിൽ ഹോട്ടലുകളിൽ പരിശോധന നടത്തിയ യുവാവിനെ പിടികൂടി. ഹോട്ടലുകളില്‍ കയറി പരിശോധന നടത്തുകയായിരുന്ന യുവാവിനെ ജീവനക്കാരാണ് തടഞ്ഞ് പൊലീസിന് കൈമാറിയത്. ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ആണ് സംഭവം നടന്നത്.
ആര്‍ത്തവകാലത്തെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം
കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് ഇയാൾ ഹോട്ടലുകളിൽ പരിശോധന നടത്തിയത്. യുവാവ് മദ്യപിച്ചത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് ഇയാളെ ചോദ്യം ചെയ്തത്.
മാനസിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? ഓൺലൈൻ കൗൺസിലിംഗ് ആപ്പുമായി ‘യെല്ലോ ക്ലൗഡ്’
എന്നാല്‍ തിരുവനന്തപുരത്ത് നിന്ന് പ്രത്യേക പരിശോധനക്കായി എത്തിയതാണെന്നാണ് ഇയാള്‍ ജീവനക്കാരോട് പറഞ്ഞു. ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്ന് അത്തരം ഒരു പരിശോധനക്ക് ആരും എത്തിയിട്ടില്ലെന്ന അറിയിപ്പ് ലഭിച്ചതോടെ ജീവനക്കാര്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു.
അയ്യപ്പനെ കാണാൻ ശബരിമലയിലേക്ക് വിഘ്നേഷ് ശിവൻ- ചിത്രം വൈറല്‍
ഇയാള്‍ കാണിച്ച ഐഡി കാര്‍ഡും വ്യാജമാണെന്ന് തോന്നിയതോടെ കടയുടമകള്‍ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാള്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക