ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഐഎസിനെയും അൽ ഖ്വയ്ദയെയും ഉപയോഗിച്ച് ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാൻ പദ്ധതി .
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയും ഭീകര സംഘടനകളായ അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും റിപ്പബ്ലിക് ദിനംത്തിൽ തലസ്ഥാനമായ ഡൽഹിയിലും പഞ്ചാബിലും രാജ്യത്തെ മറ്റ് പല നഗരങ്ങളിലും വൻ ആക്രമണം നടത്താൻ പദ്ധതിയിടുന്നു.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ അധോലോക നായകൻ ദാവൂദ് ഇർബാഹിമിന്റെ സഹായം പാക്കിസ്ഥാൻ ഐഎസ്ഐ സ്വീകരിച്ചതായി രഹസ്യാന്വേഷണ ഏജൻസികളുടെ രഹസ്യ റിപ്പോർട്ടിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക