സിനിമ നിരൂപകരും ആസ്വാദകരും ഒരുപോലെ ചർച്ച ചെയ്ത ചിത്രമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രം. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം പുറത്തിറങ്ങിയ ശേഷം നിരവധി പുരസ്കാര വേദികളിലും തിളങ്ങിയിരുന്നു.
‘തല’യ്ക്കൊപ്പം സ്റ്റൈലായി മലയാളികളുടെ മഞ്ജു, കളറായെന്ന് ആരാധകർ
സിനിമയെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നു. മലയാള സിനിമ കഥകളിലൂടെ മുന്നേറുന്നു എന്നതിന് ഉദാഹരണമായിരുന്നു ചിത്രം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിച്ചത്. അന്താരാഷ്ട്ര തലത്തിൽ വരെ സിനിമ ചർച്ച ചെയ്യപ്പെട്ടു. സ്ത്രീയെ അടുക്കളയിൽ തളച്ചിടേണ്ട കാലം എന്നേ പൊയ്ക്കഴിഞ്ഞു എന്ന ആവർത്തനം കൂടിയായിരുന്നു ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ.
ക്രിട്ടിക്സ് ചോയ്സ് അവാർഡ്; ആർആർആറിന് രണ്ട് പുരസ്കാരങ്ങൾ കൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക