പാലക്കാട് ധോണിയിൽ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തുന്ന കൊമ്പനെ പിടികൂടാൻ ഒടുവിൽ മയക്കുവെടി തീരുമാനം. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാന ദിവസങ്ങളോളമായി ഭീതി സൃഷ്ടിക്കുകയാണ്. ഇതോടെയാണ് ആനയ്ക്ക് നേരെ മയക്കുവെടി വയ്ക്കുവാൻ തീരുമാനമായത്.
വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും. ബുധനാഴ്ച രാത്രിയോടെ പിടി 7 നെ തളയ്ക്കുന്നതിനുള്ള പ്രത്യേക സംഘം ധോണിയിലെത്തും. അതേസമയം, ആനയെ പിടികൂടുന്നത് വൈകുന്നതിൽ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ജനസംഖ്യാവര്‍ധന പ്രോത്സാഹിപ്പിക്കാൻ സിക്കിം; സ്ത്രീകൾക്ക് 3 ലക്ഷം വരെ
ബിജെപിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.അവശ്യ സർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക