2 ടേബിള്‍ സ്പൂണ്‍ ചെറുപയറും ഒരു ടേബിള്‍ സ്പൂണ്‍ ഉലുവയും കുതിര്‍ക്കാനും ഇടണം.
തലേ ദിവസം എടുത്ത് വച്ച കഞ്ഞിവെള്ളവും ഉലുവയും ചെറുപയറും കുതിര്‍ന്ന് പരുവത്തിലായിരിക്കും ഇരിക്കുന്നത്. ഇത് ഒരു മിക്സിയിലിട്ട് നന്നായി അരച്ച് എടുക്കുക.
ആവശ്യമെങ്കില്‍ തലേ ദിവസത്തെ കഞ്ഞിവെള്ളം ചേര്‍ത്ത് തന്നെ ഈ പാക്ക് അരച്ച് എടുക്കാവുന്നതാണ്.
അരച്ച പാക്ക് നന്നായി അരിച്ച് വേണം ഉപയോഗിക്കാന്‍
മുടിയും തലയോട്ടിയും വ്യത്തിയാക്കുന്നത് കാരണം വേറെ ഷാംപൂവിന്റെ ആവശ്യമില്ല.
ആദ്യം മുടിയിലും തലയോട്ടിയിലും നിങ്ങള്‍ ഉപയോഗിക്കുന്ന എണ്ണ തേച്ച് പിടിപ്പിക്കണം. ഇതിന് ശേഷം പാക്ക് നന്നായി തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കാം.
മുടിയില്‍ എണ്ണ തേച്ച് 20 മിനിറ്റിന് ശേഷം വേണം പാക്ക് തേച്ച് പിടിപ്പിക്കാന്‍.
പാക്ക് മുടിയിലിട്ട് 20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തില്‍ മുടിയും തലയോട്ടിയും കഴുകി എടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക