ഓട്സ്-100 ഗ്രാം
ചെറുപയര്‍ പരിപ്പ്-2 ടേബിള്‍ സ്പൂണ്‍
തക്കാളി-2
ഉരുളക്കിഴങ്ങ്-1
സവാള-1
വെളുത്തുള്ളി-4 അല്ലി
ഇഞ്ചി-ഒരു കഷ്ണം
ചുവന്ന മുളക്-4
മഞ്ഞള്‍പ്പൊടി-കാല് ടീസ്പൂണ്‍
കുരുമുളകുപൊടി-കാല് ടീസ്പൂണ്‍
കായപ്പൊടി-ഒരു നുള്ള്
കടുക്-അര ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ അല്ലെങ്കില്‍ നെയ്യ്
ഒരു പാനില്‍ എണ്ണയോ നെയ്യോ ചൂടാക്കുക. ഇതിലേയ്ക്ക് കടുകിട്ടു പൊട്ടിയ്ക്കുക. കറിവേപ്പില, ചുവന്ന മുളക് എന്നിവ ചേര്‍ക്കണം. ഇതിലേയ്ക്ക് കായം, തക്കാളി, സവാള, ഉരുളക്കിഴങ്ങ് വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്തിളക്കണം.
ഈ ചേരുവയിലേയ്ക്ക് ചെറുപയര്‍ പരിപ്പ്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് 50-100 മില്ലി വെള്ളം ചേര്‍ത്തു വേവിയ്ക്കുക.
വെന്തു കഴിഞ്ഞാല്‍ ഓട്സ് ഈ ചേരുവയിലേയ്ക്കു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് അല്പം വെള്ളം പാകത്തിനു ചേര്‍ക്കണം. അഞ്ചു മിനിറ്റ് വേവിച്ചു കഴിഞ്ഞ് വാങ്ങി വയ്ക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക