ശരീരത്തിന്റെ കൃത്യമായ ആന്തരിക ചിത്രങ്ങൾ നൽകുന്ന ഒന്നാണ് സിടി സ്കാൻ. എന്നാൽ ഇതേ സിടി സ്കാൻ ഉപയോഗിച്ച് കഴിഞ്ഞ വർഷം, വളരെ ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളാണ് ചരിത്രകാരൻമാർ കണ്ടെത്തിയത്.
ബുദ്ധ പ്രതിമയിൽ മമ്മിഫൈ ചെയ്ത നിലയിൽ ഒരു സന്യാസിയെയാണ് ഗവേഷകർ കണ്ടെത്തിയത്. ഏകദേശം ആയിരം വർഷം പഴക്കമുണ്ട് പ്രതിമക്ക്. വളരെ പഴയ ഒരു പ്രതിമ നന്നാക്കാൻ നെതർലാൻഡിലെ ഡ്രെന്റ്സ് മ്യൂസിയത്തിലേക്ക് അയച്ചപ്പോഴാണ് അകത്ത് ഇത്തരം ഒരു അത്ഭുതം കണ്ടെത്തിയത്. ആ സമയത്ത് പ്രതിമയുടെ സിടി സ്കാൻ എടുത്തിരുന്നു. ഫലം കണ്ടപ്പോൾ ഗവേഷകർ ശരിക്കും അമ്പരന്നു. പ്രതിമയ്ക്ക് അകത്ത് മനുഷ്യന്റെ അവശിഷ്ടങ്ങളുമുണ്ട്.
കൂടുതൽ പരിശോധനയിൽ, സന്യാസിയുടെ അവയവങ്ങൾ നീക്കം ചെയ്തതായും പകരം ചൈനീസ് ലിഖിതങ്ങൾ അടങ്ങിയ പേപ്പറുകൾ സ്ഥാപിച്ചതായും ഗവേഷകർ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക