ഗ്യാലക്സി എ14 5ജി, ഗ്യാലക്സി എ23 5ജി എന്നിവ രാജ്യത്ത് അവതരിപ്പിച്ച് സാംസങ്. ഉയർന്ന റിഫ്രഷിങ് നിരക്ക് ഡിസ്പ്ലേകൾ, എക്സിനോസ്, ക്വാൽകോം ചിപ്സെറ്റുകൾ, വലിയ ബാറ്ററി എന്നിവയുമായാണ് ഇവയെത്തിയിരിക്കുന്നത്.
സാംസങ് ഗാലക്സി എ14 5ജിയുടെ ഇന്ത്യയിലെ വില 4ജിബി/64ജിബി മോഡലിന് 16,499 രൂപയാണ്. കൂടാതെ, ഗ്യാലക്സി എ14 5ജി 6 ജിബി/128 ജിബി, 8 ജിബി/128 ജിബി കോൺഫിഗറേഷനിലും ലഭ്യമാണ്. കടും ചുവപ്പ്, ഇളം പച്ച, കറുപ്പ് നിറങ്ങളിൽ ഹാൻഡ്സെറ്റ് ലഭ്യമാണ്.
സാംസങ് ഗാലക്സി എ23 5ജിയുടെ ഇന്ത്യയിലെ വില 6ജിബി/128ജിബി മോഡലിന് 22,999 രൂപയാണ്. സിൽവർ, ലൈറ്റ് ബ്ലൂ, ഓറഞ്ച് കളറുകളിലാണ് ഇവ ലഭിക്കുന്നത്. രണ്ട് ഫോണുകളും ജനുവരി 20 മുതൽ സാംസങ് എക്സ്ക്ലൂസീവ്, പാർട്ണർ സ്റ്റോറുകൾ, സാംസങ്.കോം, മറ്റ് ഓൺലൈൻ പ്ലെയറുകൾ എന്നിവയിലുടെ ലഭ്യമാകും.
രണ്ട് ഉപകരണങ്ങളും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ സാംസങ്. കോമിൽ ലൈവ് കൊമേഴ്സ് വഴി വാങ്ങാനുമാകും. കൂടാതെ, എസ്ബിഐ കാർഡ് ഉടമകൾക്ക് ഗ്യാലക്സി എ23 5ജിയിൽ 2,000 രൂപയും ഗ്യാലക്സി എ14 5ജിയിൽ 1,500 രൂപയും വീതം ക്യാഷ്ബാക്കും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക