ഇനി മുതൽ പഞ്ചായത്ത് കാര്യങ്ങളിൽ കുട്ടികൾക്കും ഇടപെടാം. ഗ്രാമ,വാർഡ് സഭകളിൽ കുട്ടികൾക്കു പങ്കെടുക്കാൻ കഴിയില്ലെങ്കിലും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികളിൽ കുട്ടികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഉൾപ്പെടുത്തുവാൻ തീരുമാനം. ഇതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘ബൈ ദ് ചിൽഡ്രൻ’ പരിപാടി നടത്തുന്നു.
ഈസ്ട്രജന് കൂട്ടാന്‍ ഇവ സഹായിക്കും
തദ്ദേശസ്ഥാപനങ്ങളിലെ ബാലസഭകളായിരിക്കും ഇവയ്ക്കു നേതൃത്വം നൽകുന്നത്. പരിശീലനം ലഭിച്ച റിസോഴ്സ് പഴ്സൻമാരുടെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ഓരോ വാർഡിൽ നിന്നു മൂന്നോ, നാലോ കുട്ടികൾ വീതം ഒന്നിച്ചിരുന്നു ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, കലാ, കായികം, പരിസ്ഥിതി, തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട വിഷയ മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതും ശ്രദ്ധയിൽ വരേണ്ടതുമായ വിഷയങ്ങളുടെ രേഖകൾ തയാറാക്കി സമർപ്പിക്കുകയുമാണ് ചെയ്യുന്നത്.
അറിയുമോ ചെമ്ബരത്തിയുടെ ആരോഗ്യ ഗുണങ്ങള്‍
നിർദേശങ്ങളും അഭിപ്രായങ്ങളും പ്രത്യേക യോഗം ചേർന്നു തദ്ദേശസ്ഥാപന ഭരണ സമിതി മുൻപാകെ അവതരിപ്പിക്കുകയും ചെയ്യും. 2022–23 വാർഷിക പദ്ധതിയിൽ ഇത്തരത്തിൽ ലഭിച്ച നിർദേശങ്ങളിൽ നിന്നു 63 തദ്ദേശസ്ഥാപനങ്ങൾ കുട്ടികൾക്കായി പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. താനാളൂർ പഞ്ചായത്ത് കുട്ടികൾക്കു മാത്രമായി 10 ലക്ഷം രൂപയുടെ പദ്ധതികളാണു നടപ്പാക്കുന്നത്.
മുട്ട വേണ്ട, മയോണൈസ് വീട്ടില്‍ തന്നെ തയ്യാറാക്കാം
2023–24 വാർഷിക പദ്ധതികളിൽ കുട്ടികളുടെ നിർദേശങ്ങൾ സമർപ്പിക്കാനായി 103 തദ്ദേശസ്ഥാപനങ്ങളിൽ ‘ബൈ ദ് ചിൽഡ്രൻ’ പരിപാടി നടത്തി. ഇതിൽ ജില്ലയിലെ 7,350 കുട്ടികൾ പങ്കാളിയായി. ഇവ ജില്ലാതലത്തിൽ ക്രോഡീകരിച്ചു ജില്ലാ ഭരണകൂടങ്ങളുടെ ശ്രദ്ധയിലും പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക