പൊതുജനസൗഹൃദമായ ഓഫീസ് സേവനം മികച്ച രീതിയിൽ കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകൾക്ക് നൽകുന്ന ഐ.എസ്.ഒ അംഗീകാരം ഇത്തവണ മലപ്പുറം ജില്ലക്ക്. ജില്ലയിലെ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്.
മുടിയുടെ ആരോഗ്യത്തിന് റോസ് വാട്ടര്‍!
സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളെയും ഐ.എസ്.ഒ നിലവാരത്തിലെത്തിച്ച് സർട്ടിഫിക്കേഷൻ നേടിയെടുക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് വകുപ്പ് നടപ്പാക്കിയ പദ്ധതികളിൽ മികവു പുലർത്തിയതാണ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിക്കാൻ കാരണമായത്.
ഈസ്ട്രജന് കൂട്ടാന്‍ ഇവ സഹായിക്കും
പൊതുജനസൗഹൃദമായ ഓഫീസ് സേവനങ്ങൾ, വളരെ വേഗത്തിൽ ഫയലുകൾ ലഭ്യമാകുന്ന റെക്കോഡ് റൂം സംവിധാനം, കാര്യക്ഷമമായ പദ്ധതിനിർവഹണം, നൂറുശതമാനം നികുതിപിരിവ് തുടങ്ങിയ സേവനങ്ങളിൽ ഐ.എസ്.ഒ. നിഷ്കർഷിക്കുന്ന നിലവാരത്തിലേക്ക് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് ഇതിനകം ഉയർന്ന് കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക