ഇംഗ്ലണ്ട്: ചിലപ്പോൾ നമ്മൾ അയയ്ക്കുന്ന ചില പാഴ്സലുകൾ വൈകും. അതൊന്നും പുതിയ കാര്യമൊന്നുമല്ല. പക്ഷെ എത്ര വൈകും? ഒന്നോ രണ്ടോ ദിവസമോ?, അതോ ഒന്നോ രണ്ടോ മാസമോ, അതുമല്ലെങ്കിൽ ഒന്നോ രണ്ടോ വർഷമോ? അല്ല, ഈ കത്ത് എത്തിയത് നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ്.
ജനുവരി 13 ന് രാവിലെ, ജോൺ റെയിൻബോ തന്റെ പോസ്റ്റ് ബോക്സ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് വളരെ പഴക്കമുള്ള ഒരു കത്ത് അതിൽ കിടക്കുന്നത് കണ്ടത്. ആ കത്ത് എഴുതുന്ന സമയത്ത്, ആളുകൾക്ക് പരസ്പരം ആശയവിനിമയം നടത്തുന്നതിനുള്ള പ്രധാന മാർഗ്ഗം എഴുതുകയോ ഫോൺ വിളിക്കുകയോ ചെയ്യുക എന്നതായിരുന്നു. ജോൺ റെയിൻബോ കണ്ടെത്തിയ കത്ത് 1995ലേതായിരുന്നു.
1995 ഓഗസ്റ്റിൽ ഇംഗ്ലണ്ടിലെ സോമർസെറ്റിലെ ബ്രിഡ്ജ്വാട്ടറിൽ നിന്നാണ് ഇത് പോസ്റ്റ് ചെയ്തതെന്ന് കൂടുതൽ പരിശോധനയിൽ വ്യക്തമായി. കത്ത് ജോണിന് ഉള്ളതുമായിരുന്നില്ല. അവിടെ നേരത്തെ താമസിച്ച ആൾക്കുള്ളതായിരുന്നു ആ കത്ത്, തുറന്ന് വായിച്ചപ്പോൾ ജോൺ അമ്പരപ്പെട്ടുപോയി. കത്തിൽ എഴുതിയിരുന്നത് എഴുതിയ ആളുടെ വിശേഷങ്ങളും മറ്റുമായിരുന്നു. കത്തിന്റെ യഥാർഥ അവകാശിയെ കുറിച്ച് കൂടുതൽ വിവരമൊന്നും ജോണിന് ഇല്ലായിരുന്നു. എന്നിരുന്നാലും ഒരുപാട് അന്വേഷണത്തിന് ശേഷം അദ്ദേഹത്തെ കുറിച്ച് വിവരം ലഭിച്ചെങ്കിലും അപ്പോഴേക്കും അയാൾ മരണപ്പെട്ടിരുന്നു. എന്നാലും ഇത്രയും വർഷത്തിന് ശേഷം ആ കത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടാൻ എന്തായിരിക്കും കാരണം എന്നതായിരുന്നു ജോണിന്റെ അമ്പരപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക