നാരങ്ങയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ കേടുപാടുകള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിലെ കുരുക്കള്‍ നീക്കുന്നതിനും സഹായിക്കുന്നു. കണ്‍തടത്തിലെ കുരുവിന് സ്വാഭാവിക പ്രതിവിധിയായി നാരങ്ങ നീര് ഉപയോഗിക്കാം. കുറച്ച് വെള്ളം ചേര്‍ത്ത് നാരങ്ങ നീര് നേര്‍പ്പിക്കുക. ഒരു കോട്ടണ്‍ തുണി എടുത്ത് ഈ മിശ്രിതത്തില്‍ മുക്കി കുരു ബാധിച്ച പ്രദേശത്ത് പുരട്ടുക.
കറ്റാര്‍ വാഴയില്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കറ്റാര്‍ വാഴ ജെല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റുമുള്ള കുരു നീക്കാനുള്ള മികച്ച പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണ്. കണ്ണിനു ചുറ്റും കുരു പ്രത്യക്ഷപ്പെടുന്ന സ്ഥലങ്ങളില്‍ കറ്റാര്‍ വാഴ ജെല്‍ പുരട്ടുക.
കണ്ണിനു കീഴിലുള്ള കുരു നീക്കാന്‍ ഉള്ളിനീര് സഹായിക്കും. കുറച്ച് ഉള്ളി നീര് എടുത്ത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് കണ്ണിനു താഴം നേരിട്ട് പുരട്ടുക. അരമണിക്കൂര്‍ വെച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക