രാജ്യത്തിനും ലോകത്തിനും വേണ്ടി നിരവധി വലിയ പ്രവചനങ്ങള്‍ ബാബ വെംഗ നടത്തിയിരുന്നു. അവയില്‍ പലതും യാഥാര്‍ത്ഥ്യമാകുകയും ചെയ്തു. 2023 വര്‍ഷത്തെ കുറിച്ചും വളരെ വര്‍ഷങ്ങള്‍ക്കു മുമ്പെ വളരെ ഭയാനകമായ ഒരു പ്രവചനമാണ് ബാബ വെംഗ നടത്തിയത്.
2023ല്‍ ലോകത്ത് അന്യഗ്രഹജീവികളുടെ ആക്രമണം ഉണ്ടാകുമെന്നും ആണവനിലയത്തില്‍ വന്‍ സ്ഫോടനം ഉണ്ടായേക്കാമെന്നും വാംഗെ പ്രവചിച്ചിട്ടുണ്ട്.
2023-ല്‍ മനുഷ്യനെ അന്യഗ്രഹ ജീവികളെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രവചനമാണ് ബാബ വെംഗ നടത്തിയത്.
പ്രവചനമനുസരിച്ച് 2023ല്‍ ഭൂമിയില്‍ അന്യഗ്രഹജീവിയുടെ ആക്രമണമുണ്ടാകും. അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുമെന്ന് ബാബ വാംഗെ അവകാശപ്പെട്ടു.
ഏഷ്യാ ഭൂഖണ്ഡത്തിലെ ആണവനിലയത്തില്‍ വന്‍ സ്ഫോടനം ഉണ്ടായേക്കാമെന്നും അത് ഇന്ത്യയെയും ബാധിക്കുമെന്നും ബാബ വെംഗ പ്രവചിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക