ടോക്കിയോ: ജപ്പാനില്‍ കൊറോണയെ പകര്‍ച്ചവ്യാധി എന്നതിനുപകരം സീസണല്‍ ഇന്‍ഫ്ലുവന്‍സയായി തരംതിരിക്കാന്‍ തീരുമാനം. ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വെള്ളിയാഴ്ച കൊവിഡ്-19 നെ സീസണല്‍ ഇന്‍ഫ്ലുവന്‍സയ്ക്ക് തുല്യമായി പ്രഖ്യാപിച്ചു.
ജാപ്പനീസ് സര്‍ക്കാരിന്റെ ഈ നടപടിക്ക് ശേഷം മാസ്ക് ധരിക്കുന്നതിലും മറ്റ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലും രാജ്യത്ത് ഇളവ് ലഭിക്കും.
കൊവിഡ്-19 ന്റെ നിയമപരമായ നില കുറയ്ക്കുന്നതിനുള്ള വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദഗ്ധരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രി കിഷിദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക