പാലക്കാട് ജില്ലയിൽ സപ്ലൈകോ വഴിയുള്ള ഒന്നാം വില നെല്ല് സംഭരണം പൂർത്തിയായി. എങ്കിലും പ്രതിസന്ധിയിലാണ് കർഷകർ. അളന്നു നെല്ലിന്റെ വില ലഭിക്കാതെ 13000 കർഷകരാണ് കടക്കെണിയിലായിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ നെല്ലളന്നവർക്ക് പോലും ഇനിയും വില ലഭ്യമായിട്ടില്ല.
മൂത്രത്തിൽ പഞ്ചസാരയുടെ ഈ 3 ലക്ഷണങ്ങൾ അവഗണിക്കരുത്
ഒന്നര മാസത്തോളമായി വില വിതരണം മുടങ്ങിയിരിക്കുകയാണ്. ഇനി എന്നാണ് വിതരണം പുനരാരംഭിക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല. കേന്ദ്രത്തിൽ നിന്ന് 220 കോടിയും സംസ്ഥാനത്ത് നിന്ന് 750 കോടിയും സപ്ലൈകോയ്ക്ക് കിട്ടുവാനുണ്ട്. ഈ തുക ലഭ്യമായാൽ മാത്രമാണ് വില വിതരണം പുനരാരംഭിക്കുവാൻ സാധിക്കുകയുള്ളു.
ബാഫ്റ്റ പുരസ്കാരം; അന്തിമ പട്ടികയിൽ നിന്ന് ‘ആർആർആർ’ പുറത്ത്
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് നെല്ലിന്റെ വില വിതരണത്തെയും ബാധിച്ചിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ കൃഷിക്കാർക്ക് 146 കോടി രൂപ നൽകാനുണ്ടെന്നാണ് കണക്ക്. ഇതിൽ 89 കോടി രൂപയും പാലക്കാട് ജില്ലയ്ക്കാൻ നൽകാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക