മധുരം, ഉപ്പ് കുറയ്ക്കുക. മധുരമെന്നാല്‍ പഞ്ചസാര മാത്രമല്ല, ബേക്കറി പലഹാരങ്ങളും സ്വീറ്റ്സുമെല്ലാം തന്നെ പെടും. മധുരം രക്തത്തിലെ ഷുഗര്‍ കൂടാന്‍ ഇടയാക്കുന്നു. ഇത് വയര്‍ ചാടാനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടി നില്ക്കാന് ഇടയാക്കും. ഇതും തടി കൂട്ടും. വയര്‍ ചാടാന്‍ സോഡിയം ഇട വരുത്തും. ഇത് കഴിവതും കുറയ്ക്കുക. ബിപി പോലുള്ള പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് ഇട വരുത്തുന്നു.
വയററിലെ മസിലുകള്‍ക്ക് സഹായകമാകുന്ന വ്യായാമങ്ങള്‍ പരീക്ഷിയ്ക്കാം. ക്രഞ്ചസ്, ലെഗ് റൈസസ് പോലുള്ള വയററിലെ മസിലുകള്‍ക്ക് സഹായകമാകുന്ന വ്യായാമങ്ങള്‍ ചെയ്യാം
ഇതെല്ലാം 20 തവണ വീതം ചെയ്യുക ശരീരം പുഷ് അപ് പൊസിഷനില്‍ പിടിച്ച് പ്ലാങ്ക് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും ഗുണം നല്‍കും.
സർക്യൂട്ട് ട്രെയിനിംഗ് ഇതിന് പറ്റിയ പ്രധാനപ്പെട്ടൊരു വഴിയാണ്. ഇത് പരീക്ഷിയ്ക്കാം. ഇത് കൊഴുപ്പ് കളയാനും അതേ സമയം മസിലുണ്ടാകാനും സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണ്. പുഷ് അപ്, പുള്‍ അപ് പോലുള്ള വ്യായാമങ്ങള്‍ 15 തവണ വീതം കൃത്യമായി ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക