ചെടികൾ നടുമ്പോൾ ഓരോന്നും തമ്മിൽ നിശ്ചിത അകലം നിർബന്ധമാണ്. ചില ചെടികൾ വേരുകൾ പടർന്നു പിടിക്കുന്നവയാകും, അതിനാൽ അത്തരം ചെടികൾക്ക് ആവശ്യമായ സ്ഥലം നൽകി മാത്രമേ അടുത്ത ചെടിയ്ക്ക് സ്ഥലം നൽകാവൂ.
ചെടിയുടെ വേരുകളിലാണ് ആവശ്യത്തിന് വെള്ളം നൽകേണ്ടത്. ഇലകൾക്ക് മുകളിൽ വെള്ളമൊഴിക്കുന്ന രീതി വേനൽ കാലത്ത് മാത്രമേ ആവശ്യമുള്ളൂ.
ചെടികൾ നന്നായി വളരാനും മനോഹരമായ പൂക്കൾ നൽകാനും അനുയോജ്യമായ കാലാവസ്ഥ അത്യാവശ്യമാണ്. അതിനാൽ വീട്ടുമുറ്റത്തെ പൂന്തോട്ടത്തിലേക്ക് ചെടികൾ തിരഞ്ഞെടുക്കുമ്പോൾ ആ പ്രദേശത്തെ കാലാവസ്ഥയോട് യോജിച്ചതാണോ എന്ന് ഉറപ്പ് വരുത്തണം.
ചെടികൾ നന്നായി വളരാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. ഓരോ ചെടിയ്ക്കും ആവശ്യമായ സൂര്യപ്രകാശത്തിന്റെ അളവ് തിരിച്ചറിഞ്ഞു സ്ഥാനം നിശ്ചയിക്കുകയാവും നല്ലത്. ചിലതിന് അമിതമായ സൂര്യപ്രകാശമേൽക്കുന്നത് കരിഞ്ഞു പോകാൻ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക