പപ്പായ- ഒന്ന് ചെറുത്
ചുവന്നുള്ളി- നൂറ് ഗ്രാം
പച്ചമുളക്- മൂന്നെണ്ണം
തുവരപ്പരിപ്പ്- നൂറ് ഗ്രാം മഞ്ഞള്‍പ്പൊടി-പാകത്തിന്
പുളി- നെല്ലിക്ക വലിപ്പം
സാമ്പാര്‍ പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍ കടുക്,
മുളക്,
കറിവേപ്പില,
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
പരിപ്പ് കുക്കറില്‍ വേവിച്ച് മാറ്റി വെക്കുക. ശേഷം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ചുവന്നുള്ളി, പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്ത ശേഷം വേവിച്ച് വെച്ച പരിപ്പ് നന്നായി ഉടച്ച് ഈ കഷ്ണങ്ങളിലേക്ക് ചേര്‍ക്കാം.
ഇതിലേക്ക് പുളിയും നല്ലതു പോലെ പിഴിഞ്ഞൊഴിക്കാം. ഈ കൂട്ട് നല്ലതു പോലെ തിളച്ച ശേഷം സാമ്പാര്‍ പൊടി ചേര്‍ത്തിളക്കാം. ഇത് വീണ്ടും അല്പ നേരം കൂടി തിളപ്പിച്ച ശേഷം വാങ്ങിവെച്ച് കടുകും, മുളകും കറിവേപ്പിലയും കൂടി വറുത്തിടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക