അപകടത്തിൽ പരിക്കേറ്റു രക്തം വാർന്ന് റോഡിൽ കിടന്ന യുവാവിനെ ബസിൽ ആശുപത്രിയിലെത്തിച്ച് ജീവനക്കാർ. നെന്മാറ-പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സന ബസിലെ ഡ്രൈവർ മണ്ണാർക്കാട് നെല്ലിപ്പുഴയിലെ അപ്പക്കാടൻ ഉമ്മർ (30), കണ്ടക്ടർ മണ്ണാർക്കാട് കാഞ്ഞിരത്തെ കൈപ്പക്കുന്ന് അനൂപ് (36) എന്നിവരാണ് യുവാവിന് രക്ഷകരായത്.
വിവാദങ്ങൾ നേട്ടത്തിലേക്ക്; കെ ജി എഫ് ചാപ്റ്റർ 2 നെ മറികടന്ന് ‘പത്താൻ’
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന് റോഡിൽ കിടക്കുകയായിരുന്നു യുവാവ്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ അമ്മിണിക്കാടിനും പാതായ്ക്കരയ്ക്കും ഇടയിൽ വച്ചാണ് അപകടം നടന്നത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ ബൈക്കിലിടിക്കുകയായിരുന്നു.
സുരക്ഷ മുഖ്യം; കെ.എസ്.ആർ.ടി.സി ബസുകൾക്ക് നിയന്ത്രണവുമായി ഗതാഗത വകുപ്പ്
പിറകിലായി ബസ് വരുന്നുണ്ടായിരുന്നു. സംഭവം കണ്ട ഉടനെ ബസ് ജീവനക്കാർ ബസ് നിർത്തി പരിക്കേറ്റ് റോഡിൽ കിടന്ന യുവാവിനെ എടുത്ത് ബസിൽ കയറ്റി. തുടർന്ന് ആശുപത്രിയിലെത്തിച്ചു. യുവാവിനെ ആശുപത്രിയിലെത്തിച്ച ശേഷമാണ് ഇവർ യാത്ര തുടർന്നത്. യുവാവിന്റെ കയ്യിനും മുഖത്തും പരിക്ക് പറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക